കൊള്ളയുടെ പങ്കുപറ്റിയ പി.കെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്.പി.കെ. ശശി ലൈംഗീകപീഡനകേസ് അന്വേഷിക്കുന്നതു പോലെയാണിതെന്ന് അനില്‍ അക്കര 

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ മെന്‍ററാണ് ആരോപണവിധേയനായ സതീശൻ.

സതീശന്‍റെ പണമാണ് ബിജുവിന്‍റെ ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: സതീശനെ സിപിഎം ഒളിപ്പിച്ചത് എ സി മൊയ്തീനെ സംരക്ഷിക്കാനെന്ന് അനിൽ അക്കര

മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ