കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും.

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ എം. ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി. ബി. അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും. അഞ്ച് പേർക്കാണ് കേരള ശ്രീ പുരസ്കാരം മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും കേരളശ്രീ പുരസ്കാരം നൽകും. സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം. കെ. വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കേരള ശ്രീ സമ്മാനിക്കും. കായിക രംഗത്ത് നിന്ന് അഭിലാഷ് ടോമിക്കാണ് കേരള ശ്രീ പുരസ്കാരം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്