Asianet News MalayalamAsianet News Malayalam

ബിനാമി സ്വത്ത്: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

  • ജേക്കബ് തോമസ് ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് കേസെടുക്കാൻ നിർദ്ദേശം
  • വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തിരുന്നു
Another case charged against Jacob thomas over illegal asset
Author
Thiruvananthapuram, First Published Jan 3, 2020, 3:09 PM IST

തിരുവനന്തപുരം: ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സർക്കാരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സത്യൻ നരവൂറിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു. ഇതേ തുടർന്ന് കേസെടുത്ത് അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ്‌പിക്കാണ് അന്വേഷണ ചുമതല. അനുവാദമില്ലാതെ പുസ്തമെഴുതിയതിന്  മറ്റൊരു അന്വേഷണം ക്രൈംബ്രാഞ്ച്  ജേക്കബ് തോമസിനെതിരെ നടത്തുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios