തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാ‍ർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെയാണ് കസ്റ്റഡിയിലെടുത്തത്. ജ്യൂസറിന്‍റെ മോട്ടോറിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.