ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായതെന്നും റിപ്പോർട്ടിൽ

തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്. രാഷ്ട്രീയ കാരണങ്ങൾ തോൽവിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടയമംഗലം, വൈക്കം, ചാത്തന്നൂർ നാദാപുരം മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരിൽ സ്വീകാര്യത ഇല്ലായിരുന്നെന്ന പാർട്ടി റിപ്പോർട്ടിനെ ചിഞ്ചുറാണി എതിർത്തു. നാദാപുരത്ത് മതന്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോർട്ടിലുണ്ട്.