അധ്യാപകൻ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.സ്കൂൾ കുട്ടികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിൽ പരിശീലനം നൽകും.ക്യാരിയർമാരിൽ മാത്രം അന്വേഷണം ഒതുക്കില്ലെന്നും എഡിജിപി വിജയ് സാഖറെ ഏഷ്യാനെറ്റ് ന്യൂസിനോട്
കൊച്ചി:സംസ്ഥാനത്തെ ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ജില്ലാ തല സ്റ്റേഷന്‍ പരിധിയിൽ ഡ്രൈവ് തുടങ്ങും.ഈ വർഷം 16, 000 കേസുകളാണ് പിടിച്ചത്.മദ്യം ഉപേക്ഷിച്ച് ലഹരി മരുന്നിലേക്ക് യുവാക്കൾ പോകുന്നു.സൗഹൃദ വലയങ്ങളിൽ നിന്നാണ് തുടക്കം.സ്കൂളുകൾ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും.ഒരു അധ്യാപകൻ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.സ്കൂൾ കുട്ടികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിൽ പരിശീലനം നൽകും.ക്യാരിയർമാരിൽ മാത്രം അന്വേഷണം ഒതുക്കില്ല.ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വർഷം വരെ NTPS നിയമപ്രകാരം കരുതൽ തടങ്കൽ വക്കുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് ലഹരിമരുന്നുപയോഗവും വിൽപ്പനയും കുത്തനെ കൂടിയെന്ന് നിയമസഭയിൽ സമ്മതിച്ച് മുഖ്യമന്ത്രി. ഈ വർഷം 8 മാസം കൊണ്ട് 16,128 കേസുകൾ റിപ്പോർട്ട് ചെയ്തു. സ്കൂളുകളിൽ പോലും കയറി ലഹരി വിൽക്കുന്നവരുണ്ടെന്നും പ്രത്യേക നടപടികൾക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗത്തിൻറെ ഞെട്ടിക്കുന്ന കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. 2020ൽ 4650 ലഹരിക്കടത്ത് കേസുകൾ, കഴിഞ്ഞ വർഷം 6704 ആയി. ഈ വർഷം 8 മാസം കൊണ്ട് 16,128 ആയി. പിടിച്ച കഞ്ചാവ് ഒരു ടണ്ണിന് മുകളിലാണ്. 1340 കിലോ. 6.7 കിലോ ഹാഷിഷ്. 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചു.
കേസെടുക്കുന്നത് മുതൽ കുറ്റം ചുമത്തുന്നത് വരെയുള്ള ഘട്ടത്തിൽ കർശന വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പ ചുമത്താനും, തുടർച്ചയായി കടത്തുന്നവരെ കരുതൽ തടങ്കലിലാക്കാനും നിരീക്ഷിക്കാനും നടപടി എടുക്കും.ലഹരിക്കടത്ത് തടയാനുള്ള കേന്ദ്ര നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്പീക്കര്‍ അഭിനന്ദിച്ചു. സർക്കാറിൻന്‍റെ നടപടിക്ക് പിന്തുണ നൽകി വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിച്ചു. ലഹരിക്കെതിരായ ദൗത്യത്തിന് ഒറ്റക്കെട്ടായി കൈകോർക്കുന്നതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്
