72 മുതൽ കേരള കോൺ​ഗ്രസ് പാ‌ർട്ടിയാണ്. തിരുവനന്തപുരം കേരള കോൺ​ഗ്രസിന് അത്ര സ്വാധീനമുള്ള മേഖലയല്ല. അത് കൊണ്ട് തന്നെ എന്നെങ്കിലും ജനപ്രതിനിധിയാകാൻ പറ്റുമെന്ന് കരുതിയിട്ടില്ലെന്നും ആൻ്റണി രാജു പറഞ്ഞു.

തിരുവനന്തപുരം: എന്നും ഇടത് പക്ഷ രാഷ്ട്രീയമാണ് ഇഷ്ടമെന്ന് നിയുക്ത മന്ത്രി ആൻ്റണി രാജു നമസ്തേ കേരളത്തിൽ. വിധിച്ചിട്ടുള്ളത് എപ്പോഴായാലും കിട്ടുമെന്നും 2006 ലെ നഷ്ടം നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്നും പറഞ്ഞ ആൻ്റണി രാജു മുൻപ് യുഡിഎഫ് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ടും താൻ നിരസിച്ചുവെന്നും ഓ‌മ്മിപ്പിച്ചു. 

72 മുതൽ കേരള കോൺ​ഗ്രസ് പാ‌ർട്ടിയാണ്. തിരുവനന്തപുരം കേരള കോൺ​ഗ്രസിന് അത്ര സ്വാധീനമുള്ള മേഖലയല്ല. അത് കൊണ്ട് തന്നെ എന്നെങ്കിലും ജനപ്രതിനിധിയാകാൻ പറ്റുമെന്ന് കരുതിയിട്ടില്ലെന്നും ആൻ്റണി രാജു പറഞ്ഞു. മന്ത്രിയാകാൻ തെരഞ്ഞെടുത്തപ്പോഴും വലിയ ആവേശം തോന്നുന്നില്ല. സ്ഥാനങ്ങൾ ലഭിക്കുന്നതിൽ അനുകൂലമായ സാഹചര്യം വന്നപ്പോൾ കിട്ടി. അതിന് ഇടത് മുന്നണിയോടും വോട്ട് ചെയ്ത ജനങ്ങളോടും നന്ദി പറയുന്നു. 

അഭിമുഖം പൂ‍‌ർണ്ണരൂപം കാണാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona