Asianet News MalayalamAsianet News Malayalam

ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്; പാനൂര്‍ കൊലപാതകത്തെ അപലപിച്ച് എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. 

ap abubakar musliyar facebook post on panoor murder
Author
Malappuram, First Published Apr 7, 2021, 10:14 PM IST

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമ രാഷ്ട്രീയത്തിലൂടെയല്ലെന്ന്  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം.

മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ജനാധിപത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ല. കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാൻ ആർക്കും അധികാരമില്ല. നാം മലയാളികൾ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഇത്തരം കൊലപാതക രാഷ്ട്രീയം. 

ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകൾ വന്നുപോകും. പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആർക്കാണ് നികത്താൻ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ കൊടുക്കണം. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അല്ലാഹു മൻസൂറിന്റെ പരലോക ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു
 

Follow Us:
Download App:
  • android
  • ios