കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ ഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ: കെ പി ഹരിദാസ്

കോഴിക്കോട്: ഡോ. കെ.പി. ഹരിദാസന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിനായി ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. 'വെള്ളിത്തിരയിലെ അരികു ജീവിതങ്ങള്‍' (Marginalised Lives in the Silver Screen) എന്ന വിഷയത്തിലാണ് ഗവേഷണം നടത്തേണ്ടത്. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുൻ ഗവേഷകനും അദ്ധ്യാപകനുമായിരുന്ന ഡോ: കെ പി ഹരിദാസൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ സുഹൃത്തുക്കളും സഹപ്രവർത്തകരും അധ്യാപകരും ചേർന്ന് രൂപീകരിച്ചതാണ് ഡോ: കെ. പി. ഹരിദാസൻ ഫൗണ്ടേഷൻ. 

പ്രബന്ധവും മറ്റു വിശദാംശങ്ങളും https://www.haridasanfoundation.in/ എന്ന വെബ്സൈറ്റിലെ പേപ്പർ സബ്മിഷൻ ഫോമിലാണ് സമർപ്പിക്കേണ്ടത്. പ്രബന്ധം ലഭിക്കേണ്ട അവസാന തിയ്യതി 2021 സെപ്തംബർ 27ആണ്. നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രബന്ധങ്ങളിൽ നിന്ന് ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഫലകവും നൽകും. 

അവാർഡുകൾ ഒക്ടോബർ 15ന് കാലിക്കറ്റ് സർവകലാശാലയിൽ വച്ച് നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും. നിബന്ധനകൾ PG, MPhil, Ph.D വിദ്യാർത്ഥികൾക്ക് പ്രബന്ധങ്ങളയക്കാം. (Ph.D തീസിസ് സമർപ്പിച്ച് അവാർഡ് ചെയ്യാനിരിക്കുന്നവർക്കും പങ്കെടുക്കാം). ഒരാൾക്ക് ഒരു പ്രബന്ധം മാത്രമേ അയക്കാൻ സാധിക്കൂ. പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരണത്തിനോ മറ്റേതെങ്കിലും അവാർഡുകൾക്കോ സമർപ്പിച്ചതാേ ആവാൻ പാടില്ല.

നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന പ്രബന്ധങ്ങൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കും. ജഡ്ജിങ് പാനലിൻ്റെ തീരുമാനം അന്തിമമായിരിക്കും. പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ സമർപ്പിക്കാം. പ്രബന്ധം ചുരുങ്ങിയത് 1000 വാക്കിനും പരമാവധി 3000 വാക്കിനുമിടയിലായിരിക്കണം. ടൈപ്പ് ചെയ്ത പ്രബന്ധത്തിൻ്റെ docx, pdf കോപ്പികൾ അയക്കണം. കുറിപ്പുകളും റഫറൻസും എൻഡ്നോട്ടായാണ് ക്രമീകരിക്കേണ്ടത്.


പേപ്പർ സബ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Email : haridasanfoundation@gmail.com

Dr. Sajnesh E. V. 9495561922

Dr. Shihabudheen T. P. 8547018074

Jidhu M. U. 9846252449

Dr. Vivek P. 9446581450