തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്- കേരള(ഐഐഐടിഎം-കെ) 2020-21 വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്(130 സീറ്റുകള്‍), എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്(15 സീറ്റുകള്‍), എംഫില്‍ എക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സ്(15സീറ്റുകള്‍) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. 

iiitmk.ac.in/admission/ എന്ന വെബ്സൈറ്റിലൂടെ മാര്‍ച്ച് ഒന്നുമുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സില്‍ നാല് സ്ട്രീമുകളിലായി 130 സീറ്റുകളാണ് ഉള്ളത്. എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും എംഫില്‍ എക്കോളജിക്കല്‍ ഇന്‍ഫോര്‍മാറ്റിക്സിലും 15സീറ്റുകള്‍ വീതവുമുണ്ട്. 

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:  +91 9744141350, ഇ-മെയില്‍ വിലാസം: admission@iiitmk.ac.in