കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ വനിതാ അംഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. നിലവിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്നും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ വനിതാ അംഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. നിലവിലെ പ്ലാനിങ് ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന ഈ പരമോന്നത സമിതിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യമുയർത്തിയത്. പ്ലാനിങ് ബോർഡിന് പുറമെ വിവിധ പൊതുമേഖലാ കോർപ്പറേഷനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോൾ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും മന്ത്രി തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം