തിരുവനന്തപുരം: സംസ്ഥാനത്ത് നിയമനങ്ങള്‍ നടക്കുന്നത് എകെജി സെന്ററില്‍ നിന്ന് നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎഎസ് പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെ പറ്റി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അധിക വൈദ്യുതി ബില്ല്; ഉപയോക്താക്കള്‍ക്ക് സബ്സിഡിയിലൂടെ ആശ്വാസം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കാലാവധി തീരാന്‍ 10 മാസം മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍ക്കാര്‍ കടും വെട്ട് നടത്തുകയാണെന്നും പാര്‍ട്ടിക്കാര്‍ക്ക് നിയമനം നല്‍കാന്‍ വേണ്ടി കെഎഎസ് മൂല്യ നിര്‍ണയത്തില്‍ ക്രമക്കേട് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'എനിക്കിതൊന്നും ബാധകമല്ല' എന്ന മട്ടില്‍ നടക്കുന്നവര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി