നിലവിൽ ക്രൈം ബ്രാഞ്ചിലേക്ക് നിയമനത്തിന് യോഗ്യത പരീക്ഷയുണ്ട്.

തിരുവനന്തപുരം: വിജിലൻസിലേക്ക് ഇനി യോഗ്യത പരീക്ഷ. പൊലീസിൽ നിന്നും വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ ലഭിക്കണമെങ്കിൽ യോഗ്യത പരീക്ഷ വിജയിക്കണം. സിലബസും വിജിലൻസ് പുറത്തിത്തിറക്കി. അടുത്ത മാസം ഒന്നിന് ആദ്യ പരീക്ഷ നടത്തും. നിലവിൽ ക്രൈം ബ്രാഞ്ചിലേക്ക് നിയമനത്തിന് യോഗ്യത പരീക്ഷയുണ്ട്. അഴിമതി നിരോധന നിയമം ഉൾപ്പെടെ കൃത്യമായി അറിയാവുന്നവർക്ക് മാത്രം നിയമനം. 100 മാർക്കിനാണ് പരീക്ഷ. 600 പൊലിസുകാർക്കാണ് ആദ്യ പരീക്ഷ. 

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News