മാർച്ച് 10 മുതല്‍ അതിരൂപതാ മന്ദിരത്തില്‍ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് താമസം മാറ്റുമെന്നും സൂസപാക്യം അറിയിച്ചു

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം സ്ഥാനമൊഴിയുന്നു. മാര്‍ച്ച് 11 ന് 75 വയസ്സ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. അതിരൂപതയുടെ ഉപദേശക സമിതിയെയും , സാമ്പത്തിക സമിതിയെയും വിളിച്ചുകൂട്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സഭാ അധികാരികളോട് അപേക്ഷിച്ചിട്ടുണ്ടെന്നും സൂസപാക്യം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അന്തിമ തീരുമാനം, റോമില്‍ നിന്ന് വരുന്നതുവരെ സഹായമെത്രാനെ ചുമതലയേല്‍പിക്കുകയാണ്. മാർച്ച് 10 മുതല്‍ അതിരൂപതാ മന്ദിരത്തില്‍ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് താമസം മാറ്റുമെന്നും സൂസപാക്യം അറിയിച്ചു.