Asianet News MalayalamAsianet News Malayalam

സിപിഐ മന്ത്രിമാർ എല്ലാം പുതുമുഖങ്ങൾ? പി പ്രസാദിനും കെ രാജനും സാധ്യതയേറി

ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ  പാലിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. അങ്ങനെയെങ്കിൽ ഇ ചന്ദ്രശേഖരൻ മന്ത്രിയാകില്ല. പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി.

are all cpi ministers newcomers final decision tuesday
Author
Thiruvananthapuram, First Published May 16, 2021, 9:22 PM IST

തിരുവനന്തപുരം: സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് സൂചന. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്ന ധാരണ  പാലിക്കണം എന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. അങ്ങനെയെങ്കിൽ ഇ ചന്ദ്രശേഖരൻ മന്ത്രിയാകില്ല. പി പ്രസാദിനും കെ രാജനും മന്ത്രിസ്ഥാനത്തേക്ക് സാധ്യതയേറി.

കൊല്ലത്തു നിന്ന് പി സുപാലോ ജെ ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ കെ വിജയൻ മന്ത്രിയാകാനും സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗൺസിലിൽ ഉണ്ടാകും. 

Read Also: ഗണേഷും കടന്നപ്പള്ളിയും ആൻ്റണി രാജുവും അഹമ്മദ് ദേവർകൊവിലും ഊഴം വച്ച് മന്ത്രിമാരാവും; ചർച്ചകൾ അവസാന ഘട്ടത്തിൽ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios