കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. പകരം നാവിക സേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കും.

ദില്ലി: കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നണ് റിപ്പോര്‍ട്ട്.

നിലവിൽ ആൻഡമാൻ നിക്കോബർ ലഫ്റ്റനൻറ് ഗവർണ്ണറാണ് ദേവേന്ദ്ര കുമാർ ജോഷി. ആരിഫ് മുഹമ്മദ് ഖാനെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനോ വേറൊരു പദവി നല്കാനോ ആണ് ആലോചന. ആർഎസ്എസ് നേതാവ് രാം മാധവ് ജമ്മു കശ്മീർ ലഫ്റ്റനൻറ് ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഒരേ രാജ്ഭവനിൽ മൂന്നു വർഷത്തിലധികം പൂർത്തിയാക്കിയ പിഎസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്കും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. മുക്താർ അബ്ബാസ് നഖ്വി, ജനറൽ വികെ സിംഗ് തുടങ്ങിയവരുടെ പേരുകൾ ഗവർണ്ണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

Asianet News Live |P Sarin| Rahul Mamkootathil| Naveen Babu | Bye - Election | Malayalam News Live