നാഗർകോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു  


കൊച്ചി: വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. ഹൈക്കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസിൽ ആയിരുന്നു അർജുൻ ആയങ്കി അറസ്റ്റിൽ ആയത്. തൃശൂർ റെയിൽവേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്

സ്വർണ്ണ കടത്ത് കേസിൽ അർജുൻ ആയങ്കി നേരെത്തെ അറസ്റ്റിൽ ആയിട്ടുണ്ട്. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം.നാഗർകോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്‍തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു

'നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ