Asianet News MalayalamAsianet News Malayalam

നിറപുഞ്ചിരിയോടെ കൈവീശി സൈന്യത്തിന്‍റെ ആദരമേറ്റു വാങ്ങി കേരളത്തിലെ ആരോഗ്യ പ്രവർത്തകർ

നിറപുഞ്ചിരിയോടെയാണ് ആരോ​ഗ്യപ്രവർത്തകർ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്. മുന്നോട്ടുള്ള ദിവസങ്ങൾക്ക് ഒത്തിരി ആത്മവിശ്വാസം പകരുന്നതാണ് ഈ പ്രവൃത്തിയെന്ന് അവർ. 

armed forces to hold fly past for corona warriors in kerala
Author
Thiruvananthapuram, First Published May 3, 2020, 11:16 AM IST

തിരുവനന്തപുരം/ കൊച്ചി: കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് സൈന്യത്തിന്‍റെ ഫ്ലൈ പാസ്റ്റ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികൾക്ക് മുകളിൽ വ്യോമസേന പൂവ് വിതറി. നിറ പുഞ്ചിരികളോടെയാണ് ആരോഗ്യപ്രവർത്തകർ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്.

തിരുവനന്തപുരത്തെ കൊവിഡ് ആശുപത്രികളായ മെഡിക്കൽ കോളേജിലും ജനറൽ ആളുപത്രികളിലും വ്യോമസേന പുഷ്പവൃഷ്ടി നടത്തി. കൊച്ചിയിൽ ആരോ​ഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നാവിക സേന ആദരം അർപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനവും ആദരിച്ചു. കരേസനയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ പൊലീസ് ആസ്ഥാനത്തെത്തി സംസ്ഥാനത്തെ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് ആദരം ആർപ്പിച്ചു. 

നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആരോ​ഗ്യപ്രവർത്തകർക്ക് പൂക്കൾ നൽകി. മറൈൻ ഡ്രൈവിലെ ആരോഗ്യപ്രവർത്തകരോടുള്ള ആദരം അർപ്പിക്കൽ ചടങ്ങിൽ നാവിക സേനയിലെ വിമാനവും ഹെലികോപ്റ്ററുകളും ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകളും പങ്കെടുത്തു. ഇന്ത്യ സല്യൂട്ട്സ് കൊറോണ വാരിയേഴ്‌സ് എന്ന് എഴുതിയ ബാനറുകളുമായിട്ടാണ് സ്റ്റീം പാസ്റ്റ് നടന്നത്.

രാജ്യത്തിന്റെ കാവൽക്കാർ നൽകിയ ആദരം വൻ വില മതിക്കുന്നതാണെന്നും മുന്നോട്ടുള്ള ദിവസങ്ങൾക്ക് ഒത്തിരി ആത്മവിശ്വാസം പകർന്ന് നൽകുന്നുവെന്നും ആരോ​ഗ്യപ്രവർത്തകർ പ്രതികരിച്ചു. സംസ്ഥാനത്തെ  എല്ലാവരും കൊവിഡ് പ്രതിരോധ പോരാളികളാണെന്നും പൊലീസിന് ആദരം അർപ്പിച്ച കാരസേനയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Follow Us:
Download App:
  • android
  • ios