കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരൂരും എഴുപുന്നയും മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണ നേതൃത്വത്തിലാണ്.

അരൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പിൽ അരൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് വിജയം. 74469 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി ദലീമ 65145 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി പി.എസ്. ജ്യോതിസ് 20334 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരൂരും എഴുപുന്നയും മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാൻ കഴിഞ്ഞത്. കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ പഞ്ചായത്തുകൾ എൽഡിഎഫ് ഭരണ നേതൃത്വത്തിലാണ്.

ഇടതുപക്ഷത്തെ ഏറ്റവും കൂടുതൽ പിന്തുണച്ച മണ്ഡലമാണ് അരൂർ. ഇടതിലെ പെൺകരുത്തായിരുന്ന കെആർ ഗൗരിയമ്മ ശക്തി തെളിയിച്ച മണ്ഡലം. പിന്നീട് നടന്ന മുന്നണി മാറ്റത്തിൽ യുഡിഎഫ് പാളയത്തിൽ മത്സരിച്ചു വിജയിച്ച ഗൗരിയമ്മയെ ഇടതു പക്ഷത്തിന്റെ എഎം ആരിഫിലൂടെ 2006 മുന്നണി അട്ടിമറി വിജയം നേടിയിരുന്നു. പിന്നീട് 2019-ൽ അരൂർ എംഎൽഎ എ.എം ആരിഫിന്റെ ലോക്സഭാ വിജയത്തെ തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചിരുന്നെങ്കിലും 2021 ദലീമയിലൂടെ എൽഡിഎഫ് കൈപ്പിടിയിലാക്കി. അതേസമയം വികസനവും മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളായി അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ പണി, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, കുടിവെള്ള ക്ഷാമം,വ്യവസായ സ്ഥപനങ്ങളിൽ നിന്ന് മാലിന്യം പുറംതള്ളുന്നതടക്കം ഇത്തവണ മണ്ഡലത്തിൽ ചർച്ചാ വിഷയമായിരുന്നു.