കള്ള് ഷാപ്പ് ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്

ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. കള്ള് ഷാപ്പ് ജീവനക്കാരനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ആലങ്ങാട് സ്വദേശി അഭിഷേകാണ് പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിങ്ങ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.