കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാനല്ല യുവാക്കൾക്ക് പിന്തുണ നൽകാനാണ് എത്തിയതെന്ന് അരുണ്‍ ഗോപി. 

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നിരാഹാര സമരവേദിയിൽ യുവസംവിധായകൻ അരുണ്‍ ഗോപി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ സംവിധായകനായ അരുണ്‍ ഗോപി വെള്ളിയാഴ്ച വൈകിട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഷയാധിഷ്ഠിത പിന്തുണയാണ് ഈ സമരത്തിന് നൽകുന്നതെന്നും അല്ലാതെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനല്ല താൻ എത്തിയതെന്നും അരുണ്‍ ഗോപി പറഞ്ഞു. യുവാക്കളുടെ സമരത്തിന് പിന്തുണ നൽകുക മാത്രമാണ് വരവിൻ്റെ ഉദ്ദേശമെന്നും മറ്റൊരു തരത്തിലും തൻ്റെ പിന്തുണയെ വ്യാഖ്യാനിക്കേണ്ടെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.