ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന്. വളരേണ്ടെ വല്ലാർപാടവും എന്ന ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ന്യൂസ് സ്റ്റോറിയാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ജനയുഗം വാരികയുടെ ജനറല്‍ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാര്‍ത്ഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ആര്യാട് ഗോപി സ്മാരക പുരസ്‌കാര സമിതിയും സംയുക്തമായി എര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ അര്‍ഹയായി. 'വളരേണ്ട വല്ലാര്‍പ്പാടവും' എന്ന സ്റ്റോറിക്കാണ് അഖില നന്ദകുമാര്‍ അവാര്‍ഡിന് അര്‍ഹത നേടിയത്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറികളിലെ മികച്ച ക്യാമറാ മികവിനുള്ള പുരസ്‌കാരത്തിന് സന്തോഷ്പിള്ള (മനോരമ ന്യൂസ്) അര്‍ഹനായി.

മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ മനോജ് കെ ദാസ്, സി എല്‍ തോമസ്, റ്റി പി ജെയിംസ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡിസംബര്‍ 20 ന് കൊല്ലം പ്രസ്‌ക്ലബില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

YouTube video player