കൊവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ കൂടുതൽ തുക ഈടാക്കുന്ന റിപ്പോർട്ടിനാണ് പുരസ്കാരം

കൊല്ലം: കൊല്ലം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ ആര്യാട് ഗോപി സ്മാരക ദൃശ്യമാധ്യമ അവാർഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ എൻ കെ ഷിജുവിന്. കൊവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ കൂടുതൽ തുക ഈടാക്കുന്ന റിപ്പോർട്ടിനാണ് പുരസ്കാരം. പുരസ്കാരം
ആഗസ്റ്റ് 13ന് വിതരണം ചെയ്യും

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona