Asianet News MalayalamAsianet News Malayalam

'ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല'; കെ മുരളീധരൻ എംപി

മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. ആര്യാടൻ ഷൗക്കത്തിന് ഇടത് സ്വതന്ത്രനാവേണ്ട ആവശ്യമല്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല. മലപ്പുറത്തെ പാർട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Aryadan Muhammad's son will not go for MLA position by an independent candidate K Muralidharan mp fvv
Author
First Published Nov 5, 2023, 10:21 AM IST

കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ മലപ്പുറം ജില്ല പാർട്ടി ഔദ്യോഗിക പരിപാടി നടത്തിയിരുന്നു. അതിനാൽ ഔദ്യോഗിക പരിപാടിക്ക് പകരം ആര്യാടൻ ഷൗക്കത്ത് ബദൽ പരിപാടി നടത്തിയത് ശരിയായില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇപ്പോൾ എടുക്കുന്നത് ശരിയല്ലെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. ആര്യാടൻ ഷൗക്കത്തിന് ഇടത് സ്വതന്ത്രനാവേണ്ട ആവശ്യമല്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല. മലപ്പുറത്തെ പാർട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

ദുരൂഹത ആരോപിച്ച് തോമസിന്റെ കുടുംബം; കാരോട് കല്ലറ തുറന്ന് മൃതദേഹ പരിശോധന

പലസ്തീൻ പ്രശ്നം സി പി എം ഏറ്റെടുക്കുന്നത് സർക്കാറിനെതിരായ മറ്റ് പ്രശ്നങ്ങൾ മറച്ചു പിടിക്കാനാണ്. സിപിഎമ്മിന്റെ പലസ്തീൻ റാലി വിഷയത്തിൽ ലീഗ് ഉറച്ച നിലപാട് എടുത്തുവെന്ന് മുരളീധരൻ പറഞ്ഞു. ഇത് സ്വാഗതാർഹമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനല്ല ജനം എത്തിയത്. കലാപരിപാടി കാണാനാണെന്നും മുരളീധരൻ പറഞ്ഞു. പൂരം വെടിക്കെട്ട് നിരോധിക്കാനാവില്ല. വെടിക്കെട്ട് വേണം. വിശ്വാസത്തിന്റെ ഭാഗമാണ്. രാത്രി നടത്തേണ്ടത് രാത്രിയാണ് നടത്തുക. തെരഞ്ഞടുപ്പ് കഴിയും വരെ മൃഗങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലതെന്നും കെ.സുധാരകന്റെ പട്ടി പരാമർശത്തിൽ മുരളീധരൻ പ്രതികരിച്ചു. 

ലീഗ് നിലപാടിനെ മാനിച്ച് സിപിഎം, പക്ഷേ അണികളെ തടയില്ലെന്ന് വിശ്വാസം; സമസ്തയുടെ ബാനറിൽ അണിനിരക്കുമെന്ന് പ്രതീക്ഷ

https://www.youtube.com/watch?v=Ko18SgceYX8


 

Follow Us:
Download App:
  • android
  • ios