കോഴിക്കോട്: കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്റെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തി. നിലമ്പൂരിലെ എജുക്കേഷൻ കൺസൾട്ടന്റ് സിബി വയലിലുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്. ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി പരിപാടികൾ സ്പോൺസർ ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം. കോഴിക്കോട്ടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. സിബിയുടെ സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് എൻഫോഴ്‌സ്മെന്റ് അന്വേഷിക്കുന്നത്.