തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ.ആശ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി . ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് നീക്കം. 

അപേക്ഷ അംഗീകരിക്കുന്നതുവരെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഡോ.ആശ. അതേ സയമം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് അപേക്ഷ അംഗീകരിച്ചുവെന്നും വി ആര്‍ എസ് പ്രക്രിയ പൂര്‍ത്തീകരിച്ചുവരികയാണെന്നും ആശുപത്രി ഡയറക്ടര്‍ അറിയിച്ചു . 2025 വരെ സര്‍വീസുളള ആളാണ് ഡോ.ആശ കിഷോര്‍