ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക നൽകാനുള്ള സര്‍ക്കാര്‍ തീരുമാനം സമരത്തിന്‍റെ വിജയമാണെന്ന് സമര സമിതി നേതാവ് എംഎ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വ്യക്തമാക്കി. മറ്റ് ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അത് നേടിയെടുക്കും വരെ സമരം നടത്താനാണ് തീരുമാനം.
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക നൽകാനുള്ള സര്‍ക്കാര്‍ തീരുമാനം സമരത്തിന്‍റെ വിജയമാണെന്ന് സമര സമിതി നേതാവ് എംഎ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ വ്യക്തമാക്കി. മറ്റ് ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അത് നേടിയെടുക്കും വരെ സമരം നടത്താനാണ് തീരുമാനം.
കരിങ്കാലിപ്പണി ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്കടക്കം ഗുണം ഉണ്ടാകാനാണ് ഈ സമരം. ആത്മാര്‍ത്ഥമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഈ സമരത്തെ തള്ളിപ്പറയുന്ന ട്രേഡ് യൂണിയന് ചരിത്രം മാപ്പ് നൽകില്ല. സർക്കാരിന്‍റെ കരിനിയമങ്ങളിൽ ആശമാർക്ക് ഭയമില്ല. സമരം എല്ലാ കുതന്ത്രങ്ങളും അതിജീവിക്കും. മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ സർക്കാരിനോ എതിരെ മുദ്രാവാക്യം വിളിക്കുന്നില്ല. വേതനം വർദ്ധിപ്പിക്കണമെന്നതാണ് മുദ്രാവാക്യമെന്നും എം.എ ബിന്ദു ന്യൂസ് അവറിൽ പറഞ്ഞു.
സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് മൂന്ന് മാസത്തെ കുടിശ്ശിക നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, ചെയ്ത ജോലിയുടെ കൂലിമാത്രമാണ് കിട്ടിയതെന്നും ഓണറേറിയം കൂട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം നിർത്തില്ലെന്നാണ് ആശാപ്രവർത്തകരുടെ നിലപാട്. സമരത്തോട് തുടക്കം മുതൽ മുഖം തിരിച്ച സർക്കാറാണ് ഒടുവിൽ ആശാമാരുടെ ആവശ്യങ്ങളിലൊന്ന് അംഗീകരിക്കുന്നത്.
സംസ്ഥാന സർക്കാർ കുടിശ്ശിക നൽകാനില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് തടസ്സം എന്നുമായിരുന്നു ആരോഗ്യമന്ത്രിയടക്കമുള്ളവരുടെ ആദ്യ നിലപാട്. സമരം പതിനഞ്ച് ദിവസം പിന്നിട്ടപ്പോൾ ഓണറേറിയത്തിലെ രണ്ട് മാസത്തെ കുടിശ്ശിക നൽകി. സഹനസമരം പതിനെട്ട് ദിവസം പിന്നിടുമ്പോൾ ജനുവരി മാസത്തെ കുടിശ്ശികയും നൽകി. ഇൻസെൻറീവിലെ കുടിശ്ശികയും ഒപ്പം അനുവദിച്ചു. ഇതിനിടെ, ആശാമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറോളം സംഘർഷമുണ്ടായി.
സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ പ്രതിഫല കുടിശിക തീർത്തു; ഇൻസെൻ്റീവ് കുടിശികയും നൽകി

