ഇന്നലെയാണ് സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്.
തിരുവനന്തപുരം: കേരള എന്ന പേര് കേരളമെന്നാക്കി നിയമസഭ പ്രമേയം പാസാക്കിയതോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രചാരണത്തിനാണ് വിജയം കാണുന്നത്. മുഴങ്ങട്ടെ കേരളം എന്ന പേരിൽ ഒരാഴ്ച നീണ്ട പ്രചാരണത്തിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പടെ പിന്തുണയുമായെത്തിയിരുന്നു.
രണ്ട് വർഷം മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് മുഴങ്ങട്ടെ കേരളം പ്രചാരണം നടത്തിയത്. കേരളം എന്ന പേര് മാറ്റണമെന്ന് പ്രമുഖർ ആവശ്യപ്പെട്ടു. നിർദ്ദേശത്തോട് അന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പരയെ സ്പീക്കറായിരുന്ന എം ബി രാജേഷും പിന്തുണച്ചിരുന്നു. ഒരാഴ്ചത്തെ പ്രചാരത്തിന്റെ അവസാനം 2021 നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ മുഴങ്ങട്ടെ കേരളം ഏഷ്യാനെറ്റ് ന്യൂസ് വിശദമായി ചർച്ച ചെയ്തു. ഇതിന്റെ തുടർച്ചയായാണ് സർക്കാർ തീരുമാനം.
Also Read: സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി
ഇന്നലെയാണ് സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രമേയം പാസാക്കിയതോടെ 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
അന്ന് ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു 'മുഴങ്ങട്ടെ കേരളം...'; ഇപ്പോൾ നിയമസഭയും
