ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന ഏജൻസികൾ പങ്കെടുക്കുന്നതോടൊപ്പം, യുണിവേഴ്സിറ്റികളുടെ തന്നെ പ്രതിനിധികൾ നേരിട്ട് എത്തുന്നതിനുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പത്തോളം നഗരങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോയിൽ എൺപതോളം സ്റ്റഡി എബ്രോഡ് റിപ്രെസെന്റെറ്റിവ്സും അവരിലൂടെ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളും പങ്കെടുത്തിരുന്നു. അതു വഴി ആയിരത്തിലേറെ വിദ്യാർത്ഥികളാണ് അവരുടെ വിദേശ പഠനം എന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്.
ആദ്യ പാദത്തിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം സീസൺ ഏപ്രിലിൽ ആരംഭിക്കുകയാണ്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന ഏജൻസികൾ പങ്കെടുക്കുന്നതോടൊപ്പം, യുണിവേഴ്സിറ്റികളുടെ തന്നെ പ്രതിനിധികൾ നേരിട്ട് എത്തുന്നതിനുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വിദേശ പഠനത്തെ പറ്റിയുള്ള എല്ലാ സംശയങ്ങളും, പല കോഴ്സുകളെയും സംബന്ധിക്കുന്ന വിശദ വിവരങ്ങളും, അവയുടെ സാധ്യതകളൂം നേരിട്ട് തന്നെ വിദ്യാർത്ഥികൾക്ക് ചോദിച്ചു മനസിലാക്കാൻ സാധിക്കും.

UK, കാനഡ പോലുള്ള രാജ്യങ്ങളിലെ മാറിയ നിയമ സാഹചര്യങ്ങളുടെ വ്യക്തത മനസിലാക്കി അഡ്മിഷൻ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാക്കാൻ കഴിവുള്ള കേരളത്തിലെ മികച്ച സ്റ്റഡി എബ്രോഡ് ഏജൻസികൾ ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
ഇത് കൂടാതെ വിദേശ വിദ്യാഭ്യാസവും അതിന്റെ അനന്തമായ സാധ്യതകളും മനസിലാക്കാൻ നിരവധി സെമിനാർ സെഷനുകളും എക്സ്പോയിൽ സംഘടിപ്പിക്കുന്നുണ്ട്. വിദേശ പഠനത്തെ പറ്റി അറിയേണ്ടതും, അഡ്‌മിഷൻ പ്രക്രിയകളും, വിവിധ യുണിവേഴ്സിറ്റികളെ പറ്റിയുള്ള വിശദ വിവരങ്ങളും, നിരവധി കോഴ്സുകളെ കുറിച്ചും അങ്ങനെ ഒട്ടനവധി കാര്യങ്ങൾ കോർത്തിണക്കിയ ഒരു എൻസെയ്‌ക്ലോപീഡിയ തന്നെ ആയിരിക്കും ഈ വരാൻ പോകുന്ന ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ സ്റ്റഡി എബ്രോഡ് എക്സ്പോ.
കേരളത്തിൽ ഏഴു ജില്ലകളിൽ ആണ് ആദ്യ ഘട്ടത്തിൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഏജൻസികൾക്ക് രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ട്. ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷത്തെ എക്സ്പോയിൽ പങ്കെടുത്തത് , ഇത്തവണ അതിലും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് എക്സ്പോയുടെ പൊതു സ്വീകാര്യത വ്യക്തമാക്കുന്നത് .
എക്സ്പോയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9846427171
