കൊച്ചി: ആതുരസേവന രംഗത്തും ആരോഗ്യസംരക്ഷണത്തിലും നഴ്‌സുമാർ നടത്തുന്ന പ്രവർത്തനങ്ങളെ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യാനെറ്റ് ന്യൂസും  ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന  നഴ്‍സിംഗ് എക്സലൻസ് അവാർഡുകൾ ഇന്ന് സമ്മാനിക്കും. എറണാകുളം ലേ മേറീഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക. ചടങ്ങില്‍ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തും.

ഫെഡറൽ ബാങ്കുമായി കൈകോർത്ത് ആറ് വിഭാഗങ്ങളിലായുള്ള അവാർഡിന് സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് സജീവ പങ്കാളിത്തമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. പ്രത്യേകം മാനദണ്ഡങ്ങളിലൂടെയാണ് ഓരോ വിഭാഗത്തിലേക്കുമുള്ള അവാർഡുകൾ ജൂറി പരിഗണിച്ചത്. സംസ്ഥാനത്തൊട്ടാകെ നിന്ന് വന്ന നോമിനേഷനുകളിൽ നിന്ന് ഏറ്റവും മികവ് തെളിയിച്ച ആറ് പേർക്കാണ് ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലെൻസ് അവാർഡ് 2019 സമ്മാനിക്കുക.

ആറ് കാറ്റഗറികളായാണ് അവാർഡ് നൽകുക.  പുതുതായി നഴ്സിംഗ് മേഖലയിൽ പ്രവേശിച്ചവർക്കായി റൈസിംഗ് സ്റ്റാർ അവാർഡ്. ആതുരസേവന രംഗത്തേക്ക് യുവതി യുവാക്കളെ കൈപിടിച്ചുയർത്തുന്ന നഴ്സിംഗ് അധ്യാപകർക്കായി ബെസ്റ്റ് ടീച്ചർ അവാർഡ്. കർമ്മരംഗത്ത് മികവ് തെളിയിച്ച നഴ്സിന് ക്ലിനിക്കൽ എക്സലൻസ് അവാർഡ് . ഭരണ മികവിന് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാർഡ്. തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്ക് ആതുര ചികിത്സരംഗത്ത് ചിലവിട്ടവർക്കായി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ഇത് കൂടാതെ നഴ്സിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നഴ്സിന് സെപ്ഷ്യൽ ജൂറി അവാർഡും സമ്മാനിക്കും.

നാളെ വൈകിട്ട് 5 മണിക്ക് കൊച്ചി ലേ മെറീഡിയൻ ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അവാർഡുകൾ സമ്മീനിക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. മറ്റ് കാറ്റഗറികളിൽ വിജയികളാകുന്നവർക്ക് അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കും.

കേവലം ഒരു തൊഴില്‍ എന്നതിനുമപ്പുറം ജീവിതത്തിന്‍റെ കാരുണ്യത്തിലേക്ക് നഴ്സുമാർ കൈ പിടിച്ച് ഉയര്‍ത്തുന്നത് ഒരുപാട് മനുഷ്യ ജീവനുകളെയാണ്. നിപ എന്ന മാരകവൈറസ് മനുഷ്യ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ കളഞ്ഞ് കര്‍മരംഗത്ത് ദീപമായ കേരളക്കരയുടെ മാലാഖയായ നഴ്സ്  ലിനി നമ്മുക്ക് മുൻപില്‍ തരുന്നത് ആതുരസേവന രംഗത്തെ മാതൃകയായ ജീവിതമാണ്. ലോകത്തിനു തന്നെ മാതൃകയാവുന്ന നമ്മുടെ നഴ്സുമാരുടെ വിജയഗാഥകൾ സമൂഹത്തിനു മുൻപില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്  “ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ്  2019”അവതരിപ്പിക്കുന്നത്.

നഴ്സിംഗ് എക്സലൻസ് അവാർഡിന്റെ പ്രത്യേകതകൾ

1) കേരളത്തില്‍ മികച്ച  പ്രകടനം കാഴ്ചവച്ച നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2019.

2) നഴ്സിംഗ് സമൂഹത്തിന്‍റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും ലോകത്തെ അറിയിക്കുക

) വ്യവസായ തലത്തിൽ നഴ്സസ് സമൂഹത്തിനുള്ള  ആദ്യ അവാർഡ്

ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്സുമാരുടെ  വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. കേരളത്തില്‍ പഠിച്ച്, കേരള നഴ്‍സിംഗ് കൗണ്‍സില്‍ അംഗമായവര്‍ക്ക് മാത്രമാണ് പുരസ്‍കാരം നല്‍കുകയെന്നതും നഴ്‍സിംഗ് എക്സലൻസ് അവാർഡിന്‍റെ പ്രത്യേകതയാണ്.