Asianet News MalayalamAsianet News Malayalam

കാരുണ്യത്തിന്റെ പ്രവാഹമായി ലൈവത്തോണിൽ പ്രേക്ഷകർ, റീബിൽഡ് വയനാടിനായി ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി

എല്ലാം നഷ്ടപ്പെട്ട ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രി, ഗവര്‍ണര്‍,പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളും താരങ്ങളും സാധാരണക്കാരും എൻ നാട് വയനാട് ലൈവത്തോണിൽ കൈകോര്‍ത്തു

Asianet News Livethon total round up story
Author
First Published Aug 4, 2024, 3:07 PM IST | Last Updated Aug 4, 2024, 3:53 PM IST

തിരുവനന്തപുരം: കേരളത്തെ തീരാനോവിലാക്കിയ വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവത്തോണ്‍. എല്ലാം നഷ്ടപ്പെട്ട ദുരിത ബാധിതര്‍ക്കായി മുഖ്യമന്ത്രി, ഗവര്‍ണര്‍,പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളും താരങ്ങളും സാധാരണക്കാരും എൻ നാട് വയനാട് ലൈവത്തോണിൽ കൈകോര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ഇടപെടലുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, റീബിൾഡ് വയനാടിനായി പങ്കുചേരാൻ ആഹ്വാനം ചെയ്തു. പുനരധിവാസത്തിൽ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ കൈ പിടിച്ചുയർത്താൻ നിരവധി സാധാരണക്കാരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പം അണി ചേർന്നു. വീട് നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും വാഗ്ദാനം ചെയ്ത് നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസിനെ സമീപിച്ചത്.

ഉരുള്‍ പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട് ഉള്ള് പൊട്ടിയ മനുഷ്യര്‍, ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഉള്ളതല്ലൊം പോയവര്‍, ഇത്ര കാലം ജീവിച്ചിരുന്നിടത്തേയ്ക്ക് ഇനി മടങ്ങാനാകില്ലെന്ന് ഉള്ള് നൊന്ത് പറയുന്നവര്‍, അടിക്കടിയുണ്ടായ ദുരന്തങ്ങളിൽ ഉള്‍പ്പേടിയോടെ ജീവിക്കുമ്പോഴും വയനാട് വിട്ടെങ്ങോട്ടും പോകാനില്ലാത്തവര്‍ ഇങ്ങനെ നിരവധിയായ വയനാടിന്‍റെ വിലാപങ്ങള്‍ കനിവോടെ കേട്ടും കേള്‍പ്പിച്ചും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിനോട് നിരവധി പ്രേക്ഷരാണ് പ്രതികരണവുമായി എത്തിയത്. മുണ്ടക്കൈയിൽ ബാധിക്കപ്പെട്ടവർക്കായി കണ്ണീരോടെ കരുണയോടെ കേരളം ലൈവത്തോണിൽ കൈ നീട്ടി .

വയനാടിനായി രാഷ്ട്രീയം മറന്ന് ഒന്നിക്കാമെന്നാണ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ദുരിതാശ്വാസത്തിനായി കൂടുതല്‍ കേന്ദ്ര സഹായം എത്തുമെന്ന ഉറപ്പാണ് ലൈവത്തോണിൽ ഗവര്‍ണർ നൽകിയത്. മനോഹരമായ നാട്ടിൽ ആകാശം മേൽക്കൂരയാക്കി അറിവ് പകര്‍ന്ന വെള്ളാര്‍മല സ്കൂള്‍ ടൗണ്‍ഷിപ്പിൽ വെള്ളാര്‍മല സ്കൂളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വിശദമാക്കി. വയനാടിന്റെ പുനർനിർമ്മാണത്തിന് പണം തടസമാകില്ലെന്ന ഉറപ്പാണ് ധനമന്ത്രിയുടെ നൽകിയത്. 

ദുരന്ത ബാധിതകര്‍ക്ക് സഹായ ഹസ്തം നീട്ടി വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരും സിനിമാ താരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലെത്തി. ഒളിംപിക്സിലെ ഇരട്ട മെഡൽ നേട്ടത്തിന്‍റെ സന്തോഷത്തിനിടയിലും വയനാടിന്‍റെ ദുരന്ത വാര്‍ത്ത വാര്‍ത്ത കേട്ട് ദുഖിക്കുന്നുവെന്നാണ് മനു ഭാക്കര്‍ പ്രതികരിച്ചത്. നൂറു രൂപയെങ്കിലും എല്ലാവരും വയനാടിനായി മാറ്റവയ്ക്കണമെന്ന് അഭ്യര്‍ഥനയാണ് ബേസിൽ ജോസഫ് മുന്നോട്ട് വച്ചത്. വീട്ടുലുണ്ടായ ദുരന്തമെന്നാണ് ബത്തേരിക്കാരൻ ബേസിൽ ജോസഫ് മുണ്ടക്കൈ ദുരന്തത്തെ വിശേഷിപ്പിച്ചത്. 

വയനാടിന് ഒപ്പമുണ്ടെന്ന് ഫഹദ് ഫാസിലും ആസിഫലിയുടെയും ഉറപ്പ് നൽകിയപ്പോൾ നാടിനെ കുറിച്ച് പറഞ്ഞ് കണ്ഠമിടറുന്ന സാഹചര്യമാണ് സണ്ണി വെയ്നിനുണ്ടായത്. ഞങ്ങളും കൈകോര്‍ക്കുന്നുവെന്ന് മഞ്ജുവാര്യരും അഹാനയും ആശാ ശരത്തും വേദനിക്കുന്നവരെ വയനാട്ടിൽ നേരിട്ടെത്തി കാണുമെന്ന് ഗായിക ചിത്രയും പ്രതികരിച്ചു. മധുരമായ പാട്ടു പോലെ സഹായമൊഴുകട്ടെയന്നാണ് സിത്താരയും റിമി ടോമിയും പ്രതികരിച്ചത്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്നാണ് മുരളി ഗോപി ലൈവത്തോണിൽ പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios