സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയ‌ഞ്ചാം വർഷത്തിത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ വജ്രജയന്തി സംഘം എത്തിയത് ഐഎൻഎസ് ദ്രോണാചാര്യയിൽ. ദക്ഷിണേന്ത്യയിലെ  നാവിക ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത് വലിയ വരവേൽപ്. 

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി ടീം യാത്ര തുടരുകയാണ്.അഞ്ചാം ദിവസമായ ഇന്ന് കൊച്ചിയിലാണ് എൻസിസി കേഡറ്റുകൾ ഉള്ളത്.കൊച്ചി നാവിക സേനാ മ്യൂസിയം സംഘം സന്ദർശിച്ചു. വജ്രജയന്തി സംഘത്തിന് വേണ്ടി പ്രത്യേക പരേഡും ദക്ഷിണ നാവിക കമാൻഡിൽ നടന്നു.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയ‌ഞ്ചാം വർഷത്തിത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യാത്രയിൽ വജ്രജയന്തി സംഘം എത്തിയത് ഐഎൻഎസ് ദ്രോണാചാര്യയിൽ. ദക്ഷിണേന്ത്യയിലെ നാവിക ആസ്ഥാനത്ത് സംഘത്തിന് ലഭിച്ചത് വലിയ വരവേൽപ്. 

എൻസിസി ക്യാമ്പുകളിൽ കണ്ടറിഞ്ഞതിനെക്കാൾ അരികത്ത് നിന്നും ഇന്ന് ഇന്ത്യൻ നാവികസേനയുടെ 72 വർഷത്തെ ചരിത്രവും നേട്ടങ്ങളും വിദ്യാർത്ഥികൾ കണ്ടറിഞ്ഞു. യുദ്ധക്കപ്പലുകളുടെ ചെറുപതിപ്പുകൾ കേഡറ്റുകൾക്ക് അറിവും ആവേശവുമായി. 

ഐഎൻഎസ് ദ്രോണാചാര്യയിലെ ഷൂട്ടിംഗ് റേഞ്ചിലും ഏഷ്യാനെറ്റ് ന്യൂസ് വജ്രജയന്തി ടീമിന് പ്രവേശനം ലഭിച്ചു. അന്തർവാഹിനി പരിശീലനത്തിനും കേ‍ഡറ്റുകൾ സാക്ഷിയായി. ദക്ഷിണ മേഖല നാവിക സേനാ മേധാവി വൈസ് അഡ്മിറൽ എം എ ഹംബി ഹോളിയുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി. 

വജ്രജയന്തി യാത്ര അഞ്ചാം ദിവസം | Vajra Jayanti Yathra | INS Dronacharya