വ്യാഴാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് എൽദോസ് കുന്നപ്പിള്ളിക്ക് കെപിസിസി നൽകിയിരിക്കുന്ന നിർദേശം


തിരുവനന്തപുരം : ബലാത്സം​ഗക്കേസിലും വധശ്രമക്കേസിലും പ്രതിയായ കോൺ​ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ എവിടെ ആണെന്ന് അറിയില്ലെന്ന് ആവ‍‍ർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു

ബലാത്സം​ഗക്കേസിൽ പ്രതിചേ‍‍ർക്കപ്പെട്ടതോടെയാണ് കെപിസിസി എൽദോസിനോട് വിശദീകരണം തേടിയത്. വ്യാഴാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. എൽദോസ് ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും കർശന നടപടി എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു

എൽദോസിന്‍റെ കുരുക്ക് മുറുകുന്നു:വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൂടി കേസ്