പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർഥി ഇന്ന് പത്രിക നൽകി. ബിനാനിപുരം സ്വദേശി രാജീവ്‌ ആണ് പി രാജീവിൻ്റെ അപരൻ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർഥി ഇന്ന് പത്രിക നൽകി. ബിനാനിപുരം സ്വദേശി രാജീവ്‌ ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. അരുവിക്കരയിൽ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം സെൻട്രലിൽ സി.പി ജോണിന്, എസ് ജോൺ ആണ് അപരൻ. ചാലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജുവിനാണ് അതേ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഉള്ളത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനും വിമതനുണ്ട്. രാജൻ എന്ന പേരിലാണ് മറ്റൊരു സ്ഥാനാർത്ഥി ഉള്ളത്. യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് വിമതനായി പ്രതാപൻ എന്ന പേരിൽ മറ്റൊരു സ്വതന്ത്രൻ രം​ഗത്തുണ്ട്. കോതമംഗലത്ത് യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് റണ്ട് അപരൻമാർ ഉണ്ട്. പിണ്ടിമന സ്വദേശി ഷിബുവും ചെറുവട്ടൂർ സ്വദേശി ഷിബുവും അപരൻമാരാണ്. പത്തനാപുരത്ത് എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരൻമാരുണ്ട്. കെബി ഗണേഷ് കുമാറിന് അപരനായി തലവൂർ സ്വദേശി ഗണേഷ് കുമാറും ജ്യോതികുമാർ ചാമക്കാലയ്ക്ക് അപരനായി എം ജ്യോതികുമാറും ചവറയിൽ സുജിത്ത് വിജയൻപിള്ളയ്ക്ക് അപരനായി സുജിത്ത് ആർജെയും രം​ഗത്തുണ്ട്. തങ്കശേരി സ്വദേശിയാണ് സുജിത്ത് ആർ ജെ. ഇരവിപുരത്ത് എം നൗഷാദിന് അപരനായി നൗഷാദ് എ പത്രിക നൽകി. മുഖത്തല സ്വദേശിയാണ് അപരൻ നൗഷാദ്.