മോദി എന്ന് കേട്ടാൽ തന്നെ പിണറായിയുടെ മുട്ട് വിറയ്ക്കും. ഇഡിയെ പേടി ഉള്ളവർക്ക് മോദിയെ പേടി ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

ഇടുക്കി: പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാൽ പോലും ഈ സർക്കാരിന്റെ കാലത്ത് ആർക്കും ജോലി ലഭിക്കില്ലെന്ന് കെ സി വേണുഗോപാൽ. സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നുവെന്നും കെ സി വേണുഗോപാൽ. ഉടുമ്പഞ്ചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്. മോദി എന്ന് കേട്ടാൽ തന്നെ പിണറായിയുടെ മുട്ട് വിറയ്ക്കും. ഇഡിയെ പേടി ഉള്ളവർക്ക് മോദിയെ പേടി ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നു. ഭൂവിഷയത്തിൽ ജനങ്ങളുടെ ശത്രു പക്ഷത്താണ് സർക്കാർ ഉള്ളത്. എന്നാൽ കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാർ ആയിരിക്കും യുഡിഎഫിന്റേതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് ഇപ്പോൾ നിൽക്കുന്നത്. പത്തു വർഷം ഭരണം കിട്ടിയതിന്റെ പേരിൽ സിപിഎം, മാർക്സിസ്റ്റ്‌ കോർപ്പറേറ്റ് പാർട്ടി ആയി മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.