ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. 

തിരുവനന്തപുരം: കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെ ആക്രമണം. വിടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. അതേസമയം കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്റുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.