കക്കാടം പൊയിലിലേക്ക് യാത്ര നടത്തിയ പരിസ്ഥിതി പൗരാവകാശ പ്രവർത്തകർ അടങ്ങിയ സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതായി പരാതി.

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം എൻ കാരശ്ശേരി ഉൾപ്പെട്ട സാംസ്ക്കാരിക സംഘത്തിന് നേരെ കയ്യേറ്റശ്രമം. കക്കാടംപൊയിൽ പി വി അൻവർ എംഎൽഎയുടെ അനധികൃത നിർമാണങ്ങൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു കയ്യേറ്റശ്രമം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സി ആർ നീലകണ്ഠൻ, ഡോ. ആസാദ്, കെ അജിത എന്നിവരടങ്ങുന്ന സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചതായിട്ടാണ് പരാതി. പിവി അൻവർ എംഎൽഎയുടെ സഹായികളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്ന് കാരശ്ശേരി പ്രതികരിച്ചു. സംഘത്തിലുണ്ടായ സ്ത്രീയേയും മർദ്ദിച്ചു. വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പ്രവർത്തകർ പറയുന്നു.