മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളtരിലുള്ള വാടകവീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്. പ്രദേശത്ത് രക്തകറയുമുണ്ട്. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ല തകർത്തപ്പാൾ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരിന്നു. മെഡിക്കൽ കൊളജ് പൊലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി. മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.