തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ കെപിസിസി അം​ഗത്തിന്റെ വീട് അടിച്ച് തകർത്തു. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രണത്തില് ലീനക്കും മകനും പരിക്കേറ്റു. ഇന്ന് വെളുപ്പിന് രണ്ട് മണിയോടായായിരുന്നു ആക്രമണം. ബൈക്കിൽ എത്തിയായ സംഘമാണ് ആക്രമണം നടത്തിയത്.

അതേസമയം, കണ്ണൂർ തലശേരിയിൽ വായനശാലക്ക് നേരെ ബോംബേറുണ്ടായി. സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീകോടൻ സ്മാരക വായനശാലക്ക് നേരെ ഇന്നലെ അർധരാത്രിയോടെ ആണ് ബോംബേറ് ഉണ്ടായത്. അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് കെ സുധാകരൻ്റെ പ്രസംഗത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ കോൺഗ്രസ്- സിപിഎം കേന്ദ്രങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 10 ലേറെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു.