കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുചക്ര വാഹനത്തിന്റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ സർക്കാർ ജീവനക്കാരനെ മർദിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇരുചക്ര വാഹനത്തിന്റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മർദ്ദിച്ചത്. നീറമണ്‍കരയിൽ ഗതാഗതക്കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചാണ് അഷ്ക്കർ, അനീഷ് എന്നിവര്‍ പ്രദീപിനെ മർദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകർക്കുകയും നിലത്തിട്ട് മർ‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറയുന്നു. പരിക്കേറ്റ പ്രദീപ് സംഭവം നടന്ന ചൊവ്വാഴ്ച കരമന സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഒടുവിൽ ഇന്ന് രാവിലെ സി സി ടി വി ദൃശ്യങ്ങൾ സഹിതം വാ‍ർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്. പ്രതിള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Also Read: ട്രാഫിക് നിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപണം, തിരുവനന്തപുരത്ത് നടുറോഡില്‍ യാത്രക്കാരന് മര്‍ദ്ദനം

ഈ കേസന്വേഷണത്തിലും പൊലീസിന് ഉണ്ടായത് വീഴ്ച. ചൊവ്വാഴ്ച വൈകുന്നേരം മ‍ദ്ദനമേറ്റ് പ്രദീപ് വായിൽ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസെത്തി പരാതി പറഞ്ഞു. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നു രാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്എച്ച്ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല ഒടുവിൽ ഇന്ന് രാവിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം വാ‍ർത്ത വന്നതോടെയാണ് പൊലീസ് അനങ്ങിയത്. പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ വധശ്രമത്തിന് കരമന പൊലിസ് കേസെടുത്തിട്ടുണ്ട്.

Also Read: ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് മര്‍ദ്ദനം; പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി