കേരള തമിഴ്നാട് അതിർത്തിയിലാണ് ആന ഉള്ളത്. തമിഴ് നാട് വനംവകുപ്പ് രണ്ട് ദിവസം മുൻപ് ഈ ആനയെ നിരീക്ഷിച്ചിരുന്നു. പരിക്ക് വളരെ ഗുരുതരമുള്ളതാണ്

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ വായിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തി. ആനക്കട്ടിയ്ക്ക് സമീപം തൂവ്വയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. പരിക്കേറ്റത് തമിഴ്നാട്ടിൽ നിന്നാണെന്ന് വനം വകുപ്പ് പറഞ്ഞു. ആനയുടെ കീഴ്ത്താടിയിൽ നീരുവന്നതിനാൽ ഭക്ഷണം കഴിയ്ക്കാനാവുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കേരള തമിഴ്നാട് അതിർത്തിയിലാണ് ആന ഉള്ളത്. തമിഴ് നാട് വനംവകുപ്പ് രണ്ട് ദിവസം മുൻപ് ഈ ആനയെ നിരീക്ഷിച്ചിരുന്നു. പരിക്ക് വളരെ ഗുരുതരമുള്ളതാണ്. അപകട കാരണം വ്യക്തമല്ലെന്നും തമി്നാട് വനം വകുപ്പ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred