Asianet News MalayalamAsianet News Malayalam

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു, ഹുസൈന് ജാമ്യം കിട്ടും

കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും

Attappadi Madhu murder case Kerala high court freezes first accused punishment kgn
Author
First Published Nov 15, 2023, 2:48 PM IST

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി - എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാൻ കഴിയും. അപ്പീൽ ഹർജിയിൽ കോടതി പിന്നീട് വാദം കേൾക്കും. പ്രതികളെ 7 വർഷം തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു ആവശ്യം. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തിൽ ഹുസൈൻ സ്ഥലത്ത് ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios