കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്.

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നംപറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ചാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News