ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

തിരുവനന്തപുരം:ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പോത്തൻകോട് ഇന്നലെ രാത്രിയാണ് സംഭവം. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസി ഷാജഹാൻ പീഡിപ്പിച്ചെന്നാണ് പരാതി.പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോത്തൻകോട് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.