ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിൽ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. 

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. അഞ്ചുത്തെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിൽ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരായ രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred