പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവില്‍ പൊലീസ് അറിയിക്കുന്നത്. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്.

കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

പ്രതിയെ കുറിച്ച് വിവരമില്ലെന്നാണ് നിലവില്‍ പൊലീസ് അറിയിക്കുന്നത്. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

ഓട്ടോയില്‍ മദ്യപിച്ച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ശ്രീകാന്ത് നേരത്തെ എലത്തൂർ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നും പൊലീസ്.

ചിത്രം : പ്രതീകാത്മകം

Also Read:- കൊച്ചിയില്‍ അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു; പരുക്കേറ്റയാള്‍ ആശുപത്രിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo