Asianet News MalayalamAsianet News Malayalam

ഓട്ടോ കൊല്ലം രജിസ്ട്രേഷൻ, മുന്നിൽ ചുവപ്പ് പെയിൻ്റ്, ഗ്ലാസിൽ എഴുത്ത്;വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ്

ഓട്ടോയുടെ മുന്നിൽ ചുമന്ന നിറത്തിലുളള പെയിന്റിംഗും മുന്നിലെ ഗ്ലാസിലും എഴുത്തുമുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു. 

Autorickshaw Kollam registration, red painting on front and writing on front glass; police to inform fvv
Author
First Published Dec 1, 2023, 7:27 AM IST

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ ഉപയോ​ഗിച്ച ഓട്ടോ കൊല്ലം രജിഷ്ട്രഷനിലുള്ളതെന്ന് വിവരം. ഓട്ടോയുടെ മുന്നിൽ ചുമന്ന നിറത്തിലുളള പെയിന്റിംഗും മുന്നിലെ ഗ്ലാസിലും എഴുത്തുമുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു. 

അതേസമയം, ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ ഒരാൾ കസ്റ്റഡിയിലായി. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. കേസിൽ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്‍റെ മൊഴിയെടുക്കും

https://www.youtube.com/watch?v=XOSef1FZSaQ

Follow Us:
Download App:
  • android
  • ios