ആവിക്കൽ തോട് മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ല,എംപി ഉൾപ്പെടെ രാഷ്ട്രീയം കളിക്കുന്നു-മേയർ ബീന ഫിലിപ്പ്
പ്ലാന്റ് നിർമ്മാണത്തിനായുള്ള കാലാവധി നീട്ടി ചോദിക്കും

കോഴിക്കോട് : ആവിക്കൽ തോട് കോതി ശുചിമുറിമാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്നു കോഴിക്കോട് മേയർ ബീന ഫിലിപ്. പ്ലാന്റ് നിർമ്മാണത്തിനായുള്ള കാലാവധി നീട്ടി ചോദിക്കും.കോടതി നടപടികൾ മൂലമാണ് നിർമാണം വൈകിയതെന്നു ഉന്നതധികാര സമിതിയെ അറിയിക്കുമെന്നും മേയർ പറഞ്ഞു.
എം കെ രാഘവൻ എം പി ക്കെതിരെയും മേയർ പ്രതികരിച്ചു. യോഗങ്ങളിൽ എംപി പദ്ധതിയെ അനുകൂലിച്ചും പുറത്തു മറ്റൊന്നും പറയുന്നു. എം പി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയം കളിക്കുകയാണെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു
'ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം തല്‍ക്കാലത്തേക്ക് വേണ്ട'; ഉത്തരവിട്ട് കോടതി