ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികൾ ചിത്രങ്ങൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

YouTube video player

ഇയാൾ ഏറ്റവും പുതിയ മോഡൽ ഫോണാണ് ഉപയോ​ഗിച്ചിരുന്നത്. അതിനാൽ തന്നെ ഫോട്ടോയെടുക്കാനായി ഇയാളെ മിക്കവരും സമീപിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന മൊഴി. ക്യാംപുകളിൽ ഒക്കെ പങ്കെടുക്കുന്ന സമയത്തും മറ്റ് കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇയാൾ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ ലാപ്ടോപ് വിദ്യാർത്ഥികളിലൊരാൾ എടുത്തപ്പോഴാണ് ഇത്തരത്തിൽ ഫോട്ടോകൾ ദുരുപയോ​ഗം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.

പിന്നീട് വിദ്യാർത്ഥികൾ ഇത് പരസ്പരം അറിയിക്കുകയും മാതാപിതാക്കളെ അറിയിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇന്നലെ കോളേജിലെത്തി ഇയാളെ പൊലീസ് ചോദ്യം ചെയ്ത് ലാപ്ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഐറ്റി ആക്റ്റ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.