മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

കോഴിക്കോട്: വടകരയ്ക്ക് സമീപം മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രെയിൻ ​ഗതാ​ഗതം 45 മിനിറ്റോളം തടസപ്പെട്ടു.

മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മണ്ണുമായി എത്തിയ മിനി ലോറിയാണ് പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് കോഴിക്കോട് ഭാ​ഗത്തേക്കുള്ള പരശുറാം എക്സ്പ്രസ്, വന്ദേഭാരത് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ക്രെയിൻ ഉപയോ​ഗിച്ച് ലോറി ട്രാക്കിൽനിന്ന് മാറ്റിയശേഷമാണ് കോഴിക്കോട് ഭാ​ഗത്തേക്കുള്ള ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്.

മുക്കാളിയിലെ അപകടം കാരണം മം​ഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് 45 മിനിറ്റോളവും മം​ഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരുമണിക്കൂറിലേറെയും വൈകിയാണ് ഓടുന്നത്.